സ്കൂ​ളി​ൽ എ​ഴു വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു! സംഭവം സ്കൂ​ൾ വ​ള​പ്പി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ഴു വ​യ​സു​കാ​ര​ൻ സ്കൂ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ മ​നൗ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്കൂ​ളി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്.

ഛബി​റാം ദി​വാ​ക​റി​ന്‍റെ മ​ക​ൻ അ​ൻ​ഷു ദി​വാ​ക​ർ ആ​ണ് മ​രി​ച്ച​ത്. സ്കൂ​ൾ വ​ള​പ്പി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക്ക് അ​ബ​ദ്ധ​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ രോ​ഷാ​കു​ല​രാ​യ ഗ്രാ​മ​വാ​സി​ക​ളും മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ കാ​ർ ന​ശി​പ്പി​ക്കു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഗോ​പാ​ൽ ശ​ർ​മ ഉ​ത്ത​ര​വി​ട്ടു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ എം​എ​ൽ​സി​യു​മാ​യ അ​ര​വി​ന്ദ് പ്ര​താ​പ് സിം​ഗ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Related posts

Leave a Comment