മ്ലാ​വ് റോഡിന് കുറുകേ ചാടി ഓ​ട്ടോ​റി​ക്ഷ​ മ​റി​ഞ്ഞു; രോഗിയുമായി പോയ ഡ്രൈ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

കോ​ത​മം​ഗ​ലം: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ്ലാ​വ് ഇ​ടി​ച്ച് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം. ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.​ മാ​മ​ല​ക്ക​ണ്ടം എ​ളം​ബ്ലാ​ശേരി പ​റ​മ്പി​ൽ പി.എ​ൻ. വി​ജി​ൽ (41) ആ​ണ് മ​രി​ച്ച​ത്. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ന്നേ​ക്കാ​ട് ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ ക​ള​പ്പാ​റ​യി​ൽ ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡ​രി​കി​ൽനി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ മ്ലാ​വ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചതിനെ തുടർന്ന് നി​യ​ന്ത്ര​ണംവി​ട്ട വാ​ഹ​നം റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന​ട​യി​ൽ​പ്പെ​ട്ട വി​ജി​ലി​നെ വാ​ഹ​നം ഉ​യ​ർ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​പ്പ​ൻ ആ​ല​ക്ക​ൻ, ജോ​മോ​ൻ തോ​മ​സ്, വി.​ഡി. പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് വി​ജി​ലി​നൊ​പ്പം ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ മൂ​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.​ ക​ണ്ണ​പ്പ​ൻ ആ​ല​ക്ക​ന്‍റെ കൈ ​മു​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വി​ജി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം.

ഉ​ട​ൻ ത​ന്നെ വി​ജി​ലി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും വി​വ​രം അ​റി​യി​ച്ച​തി​നെ തു​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കോ​ത​മം​ഗ​ലം ധ​ർ​മ്മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വേ​റ്റ് ര​ക്ത ശ്രാ​വം ഉ​ണ്ടാ​യ വി​ജി​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി ര​ണ്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. രാ​വി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് മാ​റ്റി.​ ഭാ​ര്യ: ര​മ്യ. മാ​താ​വ്: സ​ര​ള. മ​ക്ക​ൾ:​ അ​തു​ല്യ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ കോ​ത​മം​ഗ​ലം), ആ​രാ​ധ്യ (എ​സ്എംഎ​ൽപി ​സ്കൂ​ൾ, മാ​മ​ല​ക്ക​ണ്ടം).

Related posts

Leave a Comment