യുവാവിന്‍റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു; കഞ്ചാവിന് അടിമയായ ബസ് ജീവനക്കാരനായ യുവാവ് പോലീസ് പിടിയിൽ


ക​ള​മ​ശേ​രി: യു​വാ​വി​ന്‍റെ ഭീ​ഷ​ണി മൂ​ലം ദേ​ഹ​ത്ത് സ്വ​യം തീ​കൊ​ളു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ​യി​രി​ക്കേ മ​രി​ച്ചു.

ക​ങ്ങ​ര​പ്പ​ടി പ​ല്ല​ങ്ങാ​ട്ടു​മു​ക​ൾ ഗോ​പി​ക സാ​ബു (17) ആ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ ഗോ​പി​ക വീ​ട്ടി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

അ​യ​ൽ​വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സി​ബി (19) ത​ന്നെ പ​തി​വാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ച്ചി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ദി​വ​സം രാ​വി​ലെ ഇ​യാ​ൾ കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി ദേ​ഹ​ത്ത് തീ ​കൊ​ളു​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു സി​ബി റി​മാ​ൻ​ഡി​ലാ​ണ്. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ ല​ഹ​രി​ക്കും ക​ഞ്ചാ​വി​നും അ​ടി​മ​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ സാ​ബു കു​ടും​ബ​വു​മാ​യി അ​ക​ന്നാ​ണ് ക​ഴി​യു​ന്ന​ത്. മാ​താ​വ്: സി​നി. നാ​ലു വ​യ​സു​കാ​ര​നാ​യ ഗോ​വി​ന്ദ് സ​ഹോ​ദ​ര​നാ​ണ്.

Related posts

Leave a Comment