സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മ​രി​ച്ചു

തൃ​ശൂ​ർ: സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് (കു​ഞ്ഞി​ക്ക- 68) ആ​ണ് മ​രി​ച്ച​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ “​ഞാ​ൻ പ്ര​കാ​ശ​ൻ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടു മ​രി​ക്കു​ക​യാ​യി​രു​ന്നു.

നൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ത്യ​നും ശാ​ര​ദ​യും നാ​യി​ക​നാ​യ​ക​ൻ​മാ​രാ​യി അ​ഭി​ന​യി​ച്ച ഇ​ണ​പ്രാ​വു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ബോ​യി ആ​യാ​ണ് കു​ഞ്ഞു​മു​ഹ​മ്മ​ദ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

മ​തി​ല​ക​ത്തെ ഹ​മീ​ദ് കാ​ക്ക​ശേ​രി​യാ​ണ് കു​ഞ്ഞി​ക്ക​യെ സി​നി​മാ​മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ക​മ​ലി​ന്‍റെ പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളി​ൽ അ​ഭി​ന​യി​ച്ച കു​ഞ്ഞി​ക്ക പി​ന്നീ​ട് ക​മ​ലി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

സം​വി​ധാ​യ​ക​രാ​യ അ​ക്കു അ​ക്ബ​ർ, ആ​ഷി​ക് അ​ബു, ക​മ​ലി​ന്‍റെ മ​ക​നാ​യ ജ​നൂ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടു.

Related posts