ന​യ​ന​സൂ​ര്യ​യു​ടെ മരണം; ഫോറൻ​സി​ക് ഫ​ലം പ​രി​ശോ​ധി​ക്കുന്നു; കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയാനുള്ള തെളിവുകളില്ലെന്ന് ക്രൈം​ബ്രാ​ഞ്ച്


തി​രു​വ​ന​ന്ത​പു​രം: യു​വ​സം​വി​ധാ​യി​ക ന​യ​ന​സൂ​ര്യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ കു​ടു​ത​ൽ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ തു​ട​രു​ക​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.

ഫോ​റ​ൻ​സി​ക് ഫ​ലം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​യ​ന​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്ക​ൽ തു​ട​രു​ക​യാ​ണ്.

അ​തേ സ​മ​യം ന​യ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യാ​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


മ്യൂസി​യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ വീ​ഴ്ച​യു​ണ്ടയെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​ത്.

Related posts

Leave a Comment