ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി; ബ​ന്ധു​ക്ക​ൾ വീ​ടി​നു തീ​യി​ട്ടു; ഭ​ർ​തൃ മാ​താ​പി​താ​ക്ക​ൾ വെ​ന്തു മ​രി​ച്ചു

ല​ക്നൗ: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഭ​ർ​ത്താ​വി​ന്‍റെ വീ​ടി​നു തീ​യി​ട്ടു. തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ വെ​ന്തു​മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ് രാ​ജി​ലാ​ണു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ൻ​ഷി​ക എ​ന്ന 27കാ​രി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​പ്പെ​ട്ട ചി​ല​ർ ഭ​ർ​തൃ​വീ​ടി​നു തീ​യി​ടു​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന്‍റെ മു​ൻ​പി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ടി​നു​ള്ളി​ൽ തീ ​പ​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സി​നാ​യെ​ങ്കി​ലും മാ​താ​പി​താ​ക്ക​ള്‍ തീ​യി​ല്‍​പ്പെ​ട്ടു മ​രി​ച്ചു. രാ​ജേ​ന്ദ്ര കേ​സ​ർ​വാ​ണി (65), ശോ​ഭ ദേ​വി (62) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്, പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment