ഒ​ഡീ​ഷ​യി​ൽ വീ​ണ്ടും റ​ഷ്യ​ൻ പൗ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി! ദു​രൂ​ഹ​ത…

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ വീ​ണ്ടും റ​ഷ്യ​ന്‍ പൗ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. ‌

ജ​ഗ​ത്സിം​ഗ്പൂ​ർ ജി​ല്ല​യി​ലെ പാ​ര​ദീ​പ് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​പ്പ​ലി​ൽ മി​ല്യ​കോ​വ് സെ​ർ​ജി​യെ​ന്ന 51കാ​ര​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗ് തു​റ​മു​ഖ​ത്ത് നി​ന്ന് പാ​ര​ദീ​പ് വ​ഴി മും​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എം​ബി അ​ൽ​ദ്ന എ​ന്ന ക​പ്പ​ലി​ന്‍റെ ചീ​ഫ് എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു ഇ​യാ​ൾ.

പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​ണ് ക​പ്പ​ൽ മു​റി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

പാ​രാ​ദീ​പ് പോ​ർ​ട്ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​എ​ൽ. ഹ​രാ​ന​ന്ദ് റ​ഷ്യ​ൻ എൻജിനീ​യ​റു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സം​ബ​ർ അ​വ​സാ​ന പ​കു​തി​യോ​ടെ തെ​ക്ക​ൻ ഒ​ഡീ​ഷ​യി​ലെ രാ​യ​ഗ​ഡ പ​ട്ട​ണ​ത്തി​ൽ ഒ​രു നി​യ​മ​സ​ഭാം​ഗം ഉ​ൾ​പ്പെ​ടെ ര​ണ്ട് റ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യിരു​ന്നു.

പ​വ​ൽ ആ​ന്‍റോ​വ് (65) ഡി​സം​ബ​ർ 24ന് ​ഹോ​ട്ട​ലി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് വ്‌​ളാ​ഡി​മി​ർ ബി​ഡെ​നോ​വി​നെ (61) ഡി​സം​ബ​ർ 22 ന് ​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി‌​യി​രു​ന്നു. ര​ണ്ട് കേ​സു​ക​ളും ഒ​ഡീ​ഷ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Related posts

Leave a Comment