വീടിന്‍റെ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു; പണി നടക്കുന്ന പുതിയ വീടിനു മുന്നിൽ താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചുവ​ച്ചി​രുന്ന ഗേ​റ്റാണ് സനയുടെ തലയിൽ വീണത്

അ​ടൂ​ർ: നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് നാ​ലു വ​യ​സു​കാ​രി​ക്ക് ദാ​രു​ണമ​ര​ണം. മ​ണ്ണ​ടി മു​ക​ളു​വി​ള​യി​ല്‍ ജാ​ഫ​ര്‍ഖാ​ന്‍റെ മ​ക​ള്‍ സ​ന ഫാ​ത്തി​മ(​നാ​ല്)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ടി​നോ​ടു ചേ​ര്‍ന്ന് ജാ​ഫ​ര്‍ഖാ​ന്‍റെ സ​ഹോ​ദ​ര​ന്‍ സെ​യ്ദി​ന്‍റെ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഗേ​റ്റ് സ​ന ഫാ​ത്തി​മ​യു​ടെ ത​ല​യി​ലേ​ക്കു വീ​ണാ​ണ് അ​പ​ക​ടം.

ഗേ​റ്റ് താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചുവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഗേ​റ്റ് സ​ന ഫാ​ത്തി​മ പി​ടി​ച്ചുനീ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​ള​കി ത​ല​യി​ലേ​ക്കു വീ​ണ​ത്. ഉ​ട​ന്‍ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​നു​വ​രി ഏ​ഴി​ന് ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നാ​യി വീ​ടി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ബീ​മ. സ​ഹോ​ദ​ര​ന്‍: സ​ഫ്‌​വാ​ന്‍ ഖാ​ൻ.

Related posts