ഫ്ലാ​റ്റ് വാ​ട​ക, വാ​ഹ​ന ലോ​ൺ, കു​ടും​ബ ചെ​ല​വ്  താ​ങ്ങാ​നാ​കു​ന്നി​ല്ല;  ട്രാ​വ​ൽ​സ് ഉ​ട​മ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ;  ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ കത്തിലെ കുറിപ്പ് ഇങ്ങനെയൊക്കെ…

ക​ള​മ​ശേ​രി: ട്രാ​വ​ൽ​സ് ഉ​ട​മ​യാ​യ ഡ്രൈ​വ​റെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ചാ​ത്ത​മം​ഗ​ലം ശ​ങ്ക​ര​ൻ മ​ല​യി​ൽ വീ​ട് ഷാ​ജു ശ​ങ്ക​റി (40) നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ ഏ​ലൂ​ർ മേ​ത്താ​ന​ത്തെ ഒ​രു ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്ത് മു​റി​ഞ്ഞി​ട്ടു​ണ്ട്.

കൂ​ടെ താ​മ​സി​ക്കു​ന്ന​യാ​ൾ ഫോ​ൺ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​ൺ കു​ടി​ശി​ക മു​ട​ങ്ങി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ ഇ​ൻ​ക്വ​സ്റ്റി​നി​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു.

ഞാ​ൻ പ​ലി​ശ​ക്കെ​ണി​യി​ൽ പെ​ട്ടു എ​ന്ന് ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഫ്ലാ​റ്റ് വാ​ട​ക, വാ​ഹ​ന ലോ​ൺ, കു​ടും​ബ ചെ​ല​വ് എ​ന്നി​വ താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. മൂ​ന്ന് മാ​സ​ത്തെ ഫ്ലാ​റ്റ് വാ​ട​ക അ​ട​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ലൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Related posts