ആരോഗ്യനിലയിൽ പുരോഗതി; ശ്രീ​നി​വാ​സ​നെ വൈകാതെ മു​റി​യി​ലേ​ക്ക് മാ​റ്റും; മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ  ഡോക്ടർമാർ പറ‍യുന്നതിങ്ങനെ…

കൊ​ച്ചി: ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ദ്ദേ​ഹ​ത്തെ മു​റി​യി​ലേ​ക്ക് മാ​റ്റി​യേക്കുമെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ​മാ​ത്ര​മേ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ന​ട​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വെ​ൻ​റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റു​ക​യും ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യ​ല്ലാ​തെ ശ്വാ​സോ​ച്ഛാ​സം ന​ട​ത്താ​ൻ തു​ട​ങ്ങി​യെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.

പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ജോ​ലി​ക്കി​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​ത്.

Related posts