മ​രു​മ​ക​ളുടെ ത​ല​യ്ക്ക​ടി​ച്ച ഭ​ർ​തൃ​പി​താ​വ് കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ! അ​ക്ര​മ​ത്തി​നു പി​ന്നി​ലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്… ​

ധ​ർ​മ​ടം: മ​രു​മ​ക​ളെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച ഭ​ർ​തൃ​പി​താ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ധ​ർ​മ​ടം പെ​രു​ന്താ​റ്റി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ന്ന​ത്ത് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ എ. ​ച​ന്ദ്ര​നെ(65) ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​രു​മ​ക​ളാ​യ സി​സി​ന​യെ തു​ണി കൊ​ണ്ട് മു​ഖം മൂ​ടി​യി​ട്ട് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​സി​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ഭ​ർ​തൃ​പി​താ​വി​നെ​തി​രേ ധ​ർ​മ​ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment