കവിതാ മോഷണം: ദീപ നിശാന്തിന്റെ പ്രിന്‍സിപ്പലിന് യു.ജി.സിയുടെ നോട്ടീസ്

അധ്യാപിക ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന് യു ജി സിയുടെ നോട്ടീസ്. കവി എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് മോഷ്ടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപാ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് യു ജി സിയുടെ നടപടി.

Related posts