ലുലു വീണ്ടും ‘പണി’കൊടുത്തു! ശബരിമല വിഷയത്തില്‍ അയ്യപ്പനെ പരിഹസിച്ച ആലപ്പുഴ സ്വദേശിയുടെ ജോലി നഷ്ടമായി; ദീപക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കു​വാ​ൻ ആ​യി​ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രെ​യും അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് പ​ങ്കു​വ​ച്ച ലു​ലു ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ അധിക‌ൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടി​രു​ന്നു.

ഇ​പ്പോ​ഴി​ത സ​മാ​ന സം​ഭ​വം വീ​ണ്ടും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഏ​റെ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ വ​ള​രെ മോ​ശ​മാ​യി അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​യാ​ളെ​യാ​ണ് ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​റ​ത്താ​ക്കി​യ​ത്.

റി​യാ​ദി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ദീ​പ​ക് പ​വി​ത്രം എ​ന്ന​യാ​ളെ​യാ​ണ് അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. “ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. അ​യ്യ​പ്പ​ൻ സ്വ​യം ക​ഴി​വ് തെ​ളി​യി​ക്ക​ട്ടെ. കി​ള​വി​ക​ളെ വേ​ണോ അ​തോ, ന​ല്ല സൊ​യ​മ്പ​ൻ പെ​മ്പി​ള്ളാ​രെ വേ​ണോ? തീ​രു​മാ​നം അ​യ്യ​പ്പ​ന്’. എ​ന്നാ​യി​രു​ന്നു ദീ​പ​ക് പ​ങ്കു​വ​ച്ച കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​കു​റി​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​യി​രു​ന്നു രം​ഗ​ത്തെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ഉ​ട​മ എം.​എ. യൂ​സ​ഫ് അ​ലി​യു​ടെ​യും ഫേ​സ്ബു​ക്ക് പേ​ജി​ൽ ദീ​പ​ക്കി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കമന്‍റുകളുടെ പൊങ്കാലയായിരുന്നു. തു​ട​ർ​ന്നാ​ണ് ക​മ്പ​നി ദീപക്കിനെതിരെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി മ​ത​ങ്ങ​ൾ​ക്കെ​തി​രെ​യോ, വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടു​മെ​ന്ന് ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

Related posts