ഒരു പുസ്തകം വാങ്ങി നല്‍കൂ… നമുക്ക് വിജ്ഞാനമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാം;പ്രളയബാധിത പ്രദേശത്തെ വിദ്യാലയങ്ങള്‍ക്കായി പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ‘കുട്ടിപ്പുസ്തകം’ ക്യാമ്പയ്‌നുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍…

പത്തനംതിട്ട: ജില്ലയിലെ പ്രളയം കവര്‍ന്നെടുത്ത സ്‌കൂള്‍ വായനശാലകളിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. കുട്ടിപ്പുസ്തകം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നൂറോളം സ്‌കൂള്‍ വായനശാലകളുടെ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചു കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്നതും എന്നാല്‍ അവരെ ചിന്തിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ആവശ്യം. പുതിയതും പഴയതുമായ പുസ്തകങ്ങള്‍ അയയ്ക്കാമെന്നും സംഘാടകര്‍ പറയുന്നു.

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ നൂറുകണക്കിന് സ്‌കൂള്‍ വായനശാലകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ സ്‌കൂളുകളില്‍ ഒട്ടുമിക്കവയുടെയും വായനശാലകള്‍ നശിക്കുകയും ചെയ്തു. ജില്ലാ അടിസ്ഥാനത്തില്‍ തുടങ്ങിയ ക്യാമ്പയ്ന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ഈ യുവാക്കളുടെ തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കുന്ന വിലാസത്തില്‍ പുസ്തകം അയയ്ക്കാവുന്നതാണ്

സെക്രട്ടറി,
ജില്ലാ ലൈബ്രറി കൗണ്‍സില്‍
കണ്ണങ്കര
പത്തനംതിട്ട-689645
പുസ്തകം അയക്കുന്ന കവറിനു മുകളില്‍ കുട്ടിപ്പുസ്തകം എന്ന് കൂടി എഴുതണം കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526947447

Related posts