5 അല്ല, 10 കോടി! ദീപിക പദുക്കോണിന്റെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി; കൃത്യം നടത്തുന്നവരുടെ കുടുംബവും ഏറ്റെടുക്കും; വാഗ്ദാനവുമായി ബിജെപി നേതാവ്‌

മും​ബൈ: വി​വാ​ദ ചി​ത്രം പ​ത്മാ​വ​തി​യു​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ​യും നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും ത​ല​കൊ​യ്യു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ബി​ജെ​പി നേ​താ​വ്. ബി​ജെ​പി മാ​ധ്യ​മ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സൂ​ര​ജ് പാ​ൽ അ​മു ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ദീ​പി​ക​യു​ടെ​യും ബ​ൻ​സാ​ലി​യു​ടേ​യും ത​ല​കൊ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ചു​കോ​ടി വാ​ഗ്ദാ​നം ചെ​യ്ത മീ​റ​ത്തി​ലെ യു​വാ​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. ത​ങ്ങ​ൾ ഒ​രാ​ളു​ടെ ത​ല​കൊ​യ്യു​ന്ന​വ​ർ​ക്ക് 10 കോ​ടി ന​ൽ​കും. കൃ​ത്യം ന​ട​ത്തു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​നെ ഏ​റ്റെ​ടു​ക്കു​മെ​ന്നും സൂ​ര​ജ് പാ​ൽ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി. അതേസമയം സൂരജ് പാൽ അമുവിന്‍റെ പ്രസ്താവന പാർട്ടിയുടെതല്ലെന്ന് ബിജെപി വക്താവ് അറിയിച്ചു.

വി​വാ​ദ​ങ്ങ​ൾ ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെ പ​ത്മാ​വ​തി​യു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി​യി​രു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. റി​ലീ​സ് ചെ​യ്യു​ന്ന​ത് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ണി​സേ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ബ​ന്ദും മാ​റ്റി.

അ​പേ​ക്ഷ പൂ​ർ​ണ​മാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സെ​ൻ​സ​റിം​ഗി​ന് അ​യ​ച്ച പ​ദ്മാ​വ​തി പ്രി​ൻ​റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് തി​രി​ച്ച​യ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച​ത്. ബോ​ർ​ഡ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് 61 ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്ര​ങ്ങ​ൾ സെ​ൻ​സ​ർ ചെ​യ്തു ന​ൽ​കി​യാ​ൽ മ​തി. സെ​ൻ​സ​ർ ബോ​ർ​ഡ് സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ചി​ത്രം കൈ​മാ​റി​ല്ലെ​ന്ന ധാ​ര​ണ​യെ തു​ട​ർ​ന്നാ​ണ് റി​ലീ​സ് നീ​ളു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് താ​ത്കാ​ലി​ക​മാ​യി വി​ല​ക്ക​ണ​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വാ​ർ​ത്താ​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് വ​സു​ന്ധ​ര ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തു​വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും സ്മൃ​തി​യോ​ട് വ​സു​ന്ധ​ര അ​ഭ്യ​ർ​ഥി​ച്ചു. നേ​ര​ത്തെ, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പ​ദ്മാ​വ​തി​യാ​യും ര​ണ്‍​വീ​ർ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു. ചി​റ്റോ​ർ​ഗ​ഡ് കോ​ട്ട ആ​ക്ര​മി​ച്ച അ​ലാ​വു​ദി​ൻ ഖി​ൽ​ജി​ക്ക് കീ​ഴി​ൽ മു​ട്ടു​മ​ട​ക്കാ​തെ ജീ​വ​ത്യാ​ഗം ന​ട​ത്തി​യ പോ​രാ​ളി​യാ​ണ് രാ​ജ്ഞി​യെ​ന്ന് ക​ർ​ണി സേ​ന പ​റ​യു​ന്നു.

പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത് ക​ർ​ണി സേ​ന എ​ന്ന സം​ഘ​ട​ന പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. അ​ലാ​വു​ദീ​ൻ ഖി​ൽ​ജി 1303ൽ ​രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ കോ​ട്ട കീ​ഴ​ട​ക്കി​യ​തി​ന്‍റെ ക​ഥ​യാ​ണ് ബ​ൻ​സാ​ലി​യു​ടെ പു​തി​യ സി​നി​മ പ​റ​യു​ന്ന​ത്. റാ​ണാ റാ​വ​ൽ​സിം​ഗി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന റാ​ണി പ​ത്മാ​വ​തി​യും ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഗാ​ന​രം​ഗ​വും സി​നി​മ​യി​ലു​ണ്ടെ​ന്നും അ​ത് ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്ക​ലാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Related posts