വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 17കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു

ഷി​ലോ​ങ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ത​ല്ലി​ക്കൊ​ന്നു. മേ​ഘാ​ല​യ​യി​ലെ നോ​ങ്തി​ലേ ഗ്രാ​മ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ര​ണ്ട് യു​വാ​ക്ക​ളാ​ണ് 17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റിയ യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പി​ടി​കൂ​ടുകയും ചെയ്തു. പി​ന്നാ​ലെ ഏ​ക​ദേ​ശം 1500 ഓ​ളം ആ​ളു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​വ​ർ യു​വാ​ക്ക​ളെ സ​മീ​പ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി​ക​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​രി​ച്ച ര​ണ്ട് യു​വാ​ക്ക​ളും നോ​ങ്തി​ലെ തെ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

 

Related posts

Leave a Comment