പ്രതിഫലം അഭിമാനം! അതില്‍ വിഷമിക്കുന്നില്ലെന്ന് ദീപിക പദുക്കോണ്‍

Deepika

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നടി എന്ന പേരു തനിക്കുണ്ടെങ്കില്‍ അതില്‍ താന്‍ വിഷമിക്കുന്നില്ലെന്നു നടി ദീപിക പദുക്കോണ്‍. ബോളിവുഡിലെ മുന്‍താരങ്ങളില്‍ ഒരാളായ ദീപിക ബോളിവുഡിന് പുറമെ ഹോളിവുഡിലേക്കും ചുവടുവച്ചുകഴിഞ്ഞു. വിന്‍ ഡീസല്‍ നായകനാകുന്ന ത്രിപ്പിള്‍ എക്‌സിന്‍റെ രണ്ടാം ഭാഗത്തിലാണ് ദീപിക അഭിനയിച്ചത്. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബോളിവുഡ് സിനിമാ ലോകം തനിക്ക് നല്‍കിയ പേരില്‍ താന്‍ ഒരിക്കലും വിഷമിക്കുന്നില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പറഞ്ഞത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടി എന്ന പേര് എന്നെ വേദനിപ്പിച്ചിട്ടില്ല. അത് എനിക്ക് ഒരു അഭിമാനമാണെന്ന് മാത്രം തോന്നിയിട്ടുണ്ട്. ജോലിയുടെ ഭാഗമായതു കൊണ്ട് തന്നെ അതൊക്കെ നല്ല രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ദീപിക അഭിമുഖത്തില്‍ പറഞ്ഞു. പ്രഫണല്‍ ലൈഫാണിത്. അവനവന്‍റെ കഴിവിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും പ്രതിഫലമാണ് നമുക്ക് കിട്ടുന്നത്. ഞാനും അതുപോലെ എന്തൊക്കെയോ വ്യത്യസ്തമായി ചെയ്തിട്ടുണ്ട് ദീപിക വ്യക്തമാക്കുന്നു.

Related posts