അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഏട്! സ്കൂൾ യൂണിഫോമിൽ ദീപിക; ചിത്രം വൈറല്‍

ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഏ​ടാ​കാ​ൻ പോ​കു​ന്ന ചി​ത്ര​മാ​ണ് ഛപാ​ക്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ സ്ത്രീ​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. മേ​ഘ് ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു യ​ഥാ​ർ​ഥ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്.

സി​നി​മ​യി​ലെ ദീ​പി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ, ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ലു​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ദീ​പി​ക സ്കൂ​ൾ യൂ​ണി​ഫോം അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

നീ​ല​യും വെ​ള്ള​യും നി​റ​മു​ള്ള യൂ​ണി​ഫോ​മ​ണി​ഞ്ഞ് ബാ​ഗും ധ​രി​ച്ചു നി​ൽ​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ല​തി എ​ന്നാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. അ​തേ​സ​മ​യം സി​നി​മ​യു​ടെ ക​ഥ ത​ന്‍റേ​താ​ണെ​ന്ന അ​വ​കാ​ശ​വു​മാ​യി എ​ഴു​ത്തു​കാ​ര​നാ​യ രാ​കേ​ഷ് ഭാ​ര​തി മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Related posts