ചുവപ്പിട്ട് ദീ​പി​ക; കമന്‍റിട്ട് രൺവീർ; ദീ​പി​ക കു​റി​ച്ച അ​ടി​ക്കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യം

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ചു​വ​ന്ന ഓ​ഫ് ഷോ​ൾ​ഡ​ർ ഗൗ​ണ്‍ ധ​രി​ച്ചെ​ടു​ത്ത പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

ക്ലോ​സ് അ​പ് ലു​ക്കി​ലു​ള്ള ര​ണ്ടു ചി​ത്ര​വും ഒ​രു ഫു​ൾ ലം​ഗ്ത് ഫോ​ട്ടോ​യു​മാ​ണ് ദീ​പി​ക പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ൾ​ക്കു താ​ഴെ​യാ​യി ദീ​പി​ക കു​റി​ച്ച അ​ടി​ക്കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യം. “ആ​ളു​ക​ൾ​ക്ക് വി​ശ​പ്പ് ഉ​ണ്ടാ​ക്കു​ന്ന നി​റ​മാ​ണ് ചു​വ​പ്പ്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യും. ചു​വ​പ്പ് ആ​ളു​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കു​ക​യും ഉൗ​ർ​ജം ന​ൽ​കു​ക​യും ചെ​യ്യും, കൂ​ടാ​തെ ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​പ്പി​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് ഞാ​ൻ ചെ​യ്യാ​ൻ പോ​കു​ന്ന​ത്- ദീ​പി​ക ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം ദീ​പി​ക​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ന് താ​ഴെ​യാ​യി ര​ണ്‍​വീ​ർ സിം​ഗ് കു​റി​ച്ച ക​മ​ന്‍റ് ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ എ​നി​ക്ക് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു ര​ണ്‍​വീ​ർ സിം​ഗ് കു​റി​ച്ച​ത്.

Related posts