ദീ​പി​കയുടെ കോട്ടയത്തെ പുതിയ അ​ച്ച​ടിസ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ട്ട​യം: മ​തേ​ത​ര മാ​ധ്യ​മ​ധ​ർ​മം മു​ഖ​മു​ദ്ര​യാ​ക്കി അ​ധ്വാ​ന ക​ർ​ഷ​ക​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ധീ​ര​ശ​ബ്ദ​മാ​യി മാ​റി​യ മാ​ധ്യ​മ​മാ​ണ് ദീ​പി​ക​യെ​ന്നു രാ​ജ്യ​സ​ഭാ മു​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ. ദീ​പി​ക കോ​ട്ട​യം വ​ട​വാ​തൂ​രി​ൽ സ്ഥാ​പി​ച്ച ആ​ധു​നി​ക അ​ച്ച​ടി​സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ദീ​പി​ക​യു​ടെ 132-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​ന​ക്ക​ര മൈ​താ​ന​ത്തു ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ണ്‍. മാ​ണി പു​തി​യി​ടം സ്വാ​ഗ​തം ആം​ശ​സി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

എം​എ​ൽ എ​മാ​രാ​യ കെ.​എം. മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മം​ഗ​ളം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സാ​ജ​ൻ വ​ർ​ഗീ​സ്, മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ്, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി റ്റ​ഡ്് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റെ​ജി മ​ന​യ്ക്ക​ലേ​ട്ട്, കെ​ത്രി​എ ചീ​ഫ് പേ​ട്ര​ണ്‍ ജോ​സ​ഫ് ചാ​വ​റ, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി ബോ​ബി, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു അ​ന്പ​ല​ത്തി​ങ്ക​ൽ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി തു​രു​ത്തി​ക്ക​ര, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സാ​ല​മ്മ ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പി​ക ക​ർ​ഷ​ക​പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഷാ​ജി അ​ഗ​സ്റ്റി​ന് കെ.​എം. മാ​ണി പ്ര​ശം​സാ​ഫ​ല​ക​വും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. പ്ര​മു​ഖ വെ​ബ് ഓ​ഫ്സെ​റ്റ് പ്ര​സ് നി​ർ​മാ​താ​ക്ക​ളാ​യ മ​നു​ഗ്രാ​ഫ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​നു​ള്ള ഗ്ലോ​ബ​ൽ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പ്ര​തി​നി​ധി പീ​റ്റ​ർ മി​യാ​നു ന​ൽ​കി പി.​ജെ. കു​ര്യ​ൻ ആ​ദ​രി​ച്ചു.

ദീ​പി​ക ഫാം ​ഗൈ​ഡി​ന്‍റെ പ്ര​കാ​ശ​നം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സി​നു കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ്ര​സ് മ​ന്ദി​രം നി​ർ​മി​ച്ച എ​ൻ.​ജെ. തോ​മ​സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ (പ്രൊ​ഡ​ക്്ഷ​ൻ) ഫാ. ​അ​ഗ​സ്റ്റി​ൻ കി​ഴ​ക്ക​യി​ൽ ഒ​സി​ഡി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വി​ല്ലൂ​ന്നി സെ​ന്‍റ് ജോ​സ്ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ളാ​യി​ക്കാ​ട് മേ​രി​റാ​ണി പ​ബ്ലി​ക് സ്കൂ​ളും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്നു ച​ല​ച്ചി​ത്ര​താ​രം കോ​ട്ട​യം ന​സീ​ർ നേ​തൃ​ത്വം ന​ൽ​കി​യ മെ​ഗാ​ഷോ‍​യും അ​ര​ങ്ങേ​റി.

Related posts