ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്തേ​ണ്ട; ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പ​രി​ഹാ​സ്യ​രാ​വു​ക​യാ​ണ് സു​ധാ​ക​ര​നും സ​തീ​ശ​നു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ 


മ​യ്യി​ൽ: സു​ധാ​ക​ര​ന്‍റെ മാ​ന​ന​ഷ്‌​ട​ക്കേ​സ് കേ​സാ​യിത​ന്നെ നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എ​മ്മി​നെ ആ​രും ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്തേ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​യ്യി​ൽ ചെ​റു​പ​ഴ​ശി​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ.

കോ​ൺ​ഗ്ര​സു​കാ​രാ​ണ് ഇ​നി സു​ധാ​ക​ര​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നി​ക്കേ​ണ്ട​ത്. സാ​മ്പ​ത്തി​ക കേ​സ് രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

രാ​ഷ്‌​ട്രീ​യ വി​ഷ​യ​മ​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​ത്തി​ന് മു​ന്നി​ൽ വ​രി​ക​യാ​ണ് വേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പ​രി​ഹാ​സ്യ​രാ​വു​ക​യാ​ണ് സു​ധാ​ക​ര​നും സ​തീ​ശ​നു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment