അവൾ എന്‍റേത് മാത്രം..! ഭാ​ര്യ​യു​മാ​യി പ്ര​ണ​യ​മെ​ന്നു സം​ശ​യം ; യു​വാ​വി​ന്‍റെ ക​ഴു​ത്ത​റു​ത്ത് ചോ​ര കു​ടി​ച്ചു; എല്ലാം വീഡിയിലെടുത്ത് മറ്റൊരു സുഹൃത്ത്

ബം​ഗ​ളൂ​രു: ഭാ​ര്യ​യു​മാ​യി പ്ര​ണ​യ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യു​വാ​വി​ന്‍റെ ക​ഴു​ത്ത് മു​റി​ച്ച് ചോ​ര കു​ടി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ ചി​ക്ബ​ല്ലാ​പു​ര​യി​ലെ ചി​ന്താ​മ​ണി താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. മാ​രേ​ഷ് എ​ന്ന യു​വാ​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ബ്ലേ​ഡ് കൊ​ണ്ട് വ​ര​ഞ്ഞ് ചോ​ര കു​ടി​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. സം​ഭ​വ​ത്തി​ൽ ചി​ന്താ​മ​ണി സ്വ​ദേ​ശി വി​ജ​യ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ചി​ന്താ​മ​ണി​ക്ക് അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യാ​ണ് വി​ജ​യ് മാ​രേ​ഷി​നെ ആ​ക്ര​മി​ച്ച​ത്. വി​ജ​യ്‍​യു​ടെ സു​ഹൃ​ത്ത് ഈ ​വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​മാ​യി പ്ര​ണ​യ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് വി​ജ​യ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

Related posts

Leave a Comment