ഇങ്ങനെയും ദീപാവലി ആഘോഷിക്കാം! ഡൽഹിയിൽ മദ്യപാനി ദീപവലി ആഘോഷിച്ചത് 18 വാഹനങ്ങൾക്ക് തീയിട്ട്; വീഡിയോ പുറത്ത്‌

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് തീയിട്ടു നശിപ്പിച്ചത് 18 വാഹനങ്ങൾ. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മ​ദ​ൻ​ഗി​റി​ലാ​ണ് സം​ഭ​വം. ഇയാൾ ആദ്യം ഒരു ബൈക്കിന്‍റെ ഫ്യൂവൽ പൈപ്പ് ഊരി മാറ്റിയതിനു ശേഷം തീയിടുന്നതാണ് ദൃശ്യങ്ങളിൽ. ഇത്തരത്തിൽ ആറ് ബൈക്കുകളിൽ കൂടി ഇയാൾ തീയിട്ടു. ബൈക്കിൽ നിന്നും പടർന്ന തീയിൽ നാല് കാറുകൾ ഉൾപ്പടെ 18 വാഹനങ്ങളാണ് കത്തിച്ചാമ്പലായത്.

സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ദ്യ​പാ​നി ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല.

Related posts