ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ്: മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കും

ന്യൂ​ഡ​ൽ​ഹി: മൂ​ട​ൽ മ​ഞ്ഞി​ൽ വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി വൈ​കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ (എ​സ്ഒ​പി) പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​രെ യ​ഥാ​സ​മ​യം വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന​താ​ണു ഡി​ജി​സി​എ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ മൂ​ട​ൽ​മ​ഞ്ഞും അ​തി​ശൈ​ത്യ​വും തു​ട​രു​ക​യാ​ണ്.

വി​മാ​നം വൈ​കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും മൂ​ന്നു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വൈ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എ​സ്ഒ​പി​യി​ൽ പ​റ​യു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ട് പോ​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ളു​ടെ കാ​ല​താ​മ​സം, റ​ദ്ദാ​ക്ക​ൽ, യാ​ത്ര​ക്കാ​രു​ടെ അ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു മ​റു​പ​ടി​യാ​യാ​ണു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

അ​തി​നി​ടെ ഡ​ൽ​ഹി-​ഗോ​വ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ യാ​ത്ര​ക്കാ​ര​ൻ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രം​ഗ​ത്തെ​ത്തി. നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​മെ​ന്നു സി​ന്ധ്യ എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ​നി​ന്നു ഗോ​വ​യ്ക്കു​ള്ള ഇ​ൻ​ഡി​ഗോ 6ഇ2175 ​വി​മാ​നം വൈ​കു​മെ​ന്ന അ​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണു യാ​ത്ര​ക്കാ​ര​ൻ കോ-​പൈ​ല​റ്റി​നെ മ​ർ​ദി​ച്ച​ത്.

Related posts

Leave a Comment