കാ​ടി​ക്കാ​വ് മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നിസ്ഥിരീകരിച്ചു; പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷം;   ജാ​ഗ്ര​താ​നി​ർ​ദേ​ശം  നൽകി ആരോഗ്യ വകുപ്പ്

കോ​ട്ടാ​ങ്ങ​ൽ : ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കാ​ടി​ക്കാ​വ് പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. റ​ബ​ർ ചി​ര​ട്ട​ക​ൾ ക​മ​ഴ്ത്തി​യും കൊ​തു​ക് വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത നി​ല​യി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ഡി​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് ഇ​വ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​ദേ​ശ​ത്ത് കാ​ട്ടു​കു​ര​ങ്ങു​ക​ളു​ടെ ശ​ല്യ​വും കൂ​ടി. ഇ​വ കു​ടി​വെ​ള്ളം അ​ശു​ദ്ധ​മാ​ക്കു​ക​യും പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തു​കാ​ര​ണം കു​ര​ങ്ങു​പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്.

Related posts