കോ​വി​ഡി​നെ ആ​ദ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന റാന്നിയിലെ  മറിയാമ്മ യാത്രയായി


റാ​ന്നി: കേ​ര​ള​ത്തി​ല്‍ കോ​വി​ഡി​നെ ആ​ദ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ളി​ല്‍ മ​റി​യാ​മ്മ​യും വാ​ര്‍ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്നു മ​രി​ച്ചു.

റാ​ന്നി ഐ​ത്ത​ല പ​ട്ട​യി​ല്‍ പ​രേ​ത​നാ​യ ഏ​ബ്ര​ഹാം തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സാ​ണ് (91) മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള്ളി​യി​ല്‍.

തോ​ട്ട​മ​ണ്‍ കു​ന്ന​ത്തേ​ത്ത് മേ​പ്പാ​ര​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ജോ​സ്, വ​ത്സ​മ്മ, മോ​ന​ച്ച​ന്‍ (ഇ​റ്റ​ലി), പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍. മ​രു​മ​ക്ക​ള്‍: ഓ​മ​ന, ജ​യിം​സ്, ര​മ​ണി.

2020 മാ​ര്‍ച്ച് എ​ട്ടി​ന് മ​റി​യാ​മ്മ​യു​ടെ മ​ക​ന്‍ ഇ​റ്റ​ലി​യി​ല്‍നി​ന്നെ​ത്തി​യ മോ​ന​ച്ച​നും കു​ടും​ബ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ക​ര്‍ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും കോ​വി​ഡ് വ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്ത​ത്.

അ​ന്ന് 92 വ​യ​സു​ണ്ടാ​യി​രു​ന്ന ഏ​ബ്ര​ഹാം തോ​മ​സി​നും ഭാ​ര്യ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത് ഏ​റെ ആ​ശ​ങ്ക​യോ​ടെ രാ​ജ്യ​ത്താ​ക​മാ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

എന്നാ ൽ, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട ചി​കി​ത്സ​ക​ള്‍ക്കൊ​ടു​വി​ല്‍ ഇ​രു​വ​രും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്നു.

2020 ഡി​സം​ബ​റി​ല്‍ വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് ഏ​ബ്ര​ഹാം തോ​മ​സ് അ​ന്ത​രി​ച്ചു. കോ​വി​ഡു​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി വീ​ണ്ടും മ​റി​യാ​മ്മ സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

Related posts

Leave a Comment