വെറുതെ ഒന്നു നിൽക്കാൻ പറഞ്ഞതാണ്, പിന്നെ നിന്നത് എട്ടുവർഷം; സിനിമാലയിലേക്കുള്ള  കടന്നുവരവിനെക്കുറിച്ച്  ധർമ്മജൻ ബോൾഗാട്ടി


സി​നി​മാ​ല​യി​ല്‍ എ​ഴു​താ​ന്‍ വേ​ണ്ടി​യാ​ണ് അ​തി​ന്‍റെ ‌പ്രൊ​ഡ്യൂ​സ​റാ​യ ഡ​യാ​ന സി​ല്‍​വ​സ്റ്റ​ര്‍ എ​ന്നെ വി​ളി​ച്ച​ത്. അ​ങ്ങ​നെ ഒ​രു എ​പ്പി​സോ​ഡി​ല്‍ എ​ന്നോ​ടു വെ​റു​തെ ഒ​ന്നു നി​ല്‍​ക്കാ​ന്‍ പ​റ​ഞ്ഞു.

ഡ​യ​ലോ​ഗൊ​ന്നും ഇ​ല്ല. പ​ക്ഷേ, ആ ​എ​പ്പി​സോ​ഡി​ലെ എ​ന്‍റെ പ്ര​ക​ട​നം ക​ണ്ടി​ട്ട് ഡ​യാ​ന​യു​ടെ അ​മ്മ ചോ​ദി​ച്ചു ആ ​പ​യ്യ​നേ​താ? അ​വ​ന്‍ കൊ​ള്ളാ​ല്ലോ. ഡ​യ​ലോ​ഗു​ള്ള ഒ​രു സീ​ന്‍ കൊ​ടു​ത്തു​നോ​ക്ക് അ​വ​ന്‍ ക​ല​ക്കും.

അ​ങ്ങ​നെ​യാ​ണ് ഡ​യ​ലോ​ഗു​ള്ള സീ​ന്‍ കി​ട്ടു​ന്ന​തും അ​ഭി​ന​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന​തും. പി​ന്നെ എ​ട്ടു വ​ര്‍​ഷം സി​നി​മാ​ല​യി​ലു​ണ്ടാ​യി​രു​ന്നു. സി​നി​മാ​ല​യി​ല്‍ വ​ച്ചാ​ണ് പി​ഷാ​ര​ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത് അ​ന്ന് ബ്ല​ഫ് മാ​സ്റ്റേ​ഴ്‌​സ് എ​ന്ന കോ​മ​ഡി പ്രോ​ഗ്രാം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പി​ഷാ​ര​ടി.

പി​ഷാ​ര​ടി എ​ന്നോ​ടു കൂ​ടു​ന്നോ​ന്നു ചോ​ദി​ച്ചു. അ​ങ്ങ​നെ ഞാ​നും ബ്ല​ഫ് മാ​സ്റ്റേ​ഴ്‌​സ് എ​ഴു​താ​ന്‍ കൂ​ടി. റേ​റ്റിം​ഗും കൂ​ടി. ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം എ​പ്പി​സോ​ഡു​ക​ള്‍ ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചെ​യ്തു.

അ​ഞ്ചു വ​ര്‍​ഷം ആ ​പ​രി​പാ​ടി ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ ഒ​രു ഗ​ള്‍​ഫ് ഷോ. ​പി​ഷാ​ര​ടി പ്ലാ​ന്‍ ചെ​യ്തു. അ​തി​ല്‍ ഒ​രാ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് എ​ന്നെ വി​ളി​ച്ചു. പി​ന്നെ പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ എ​ണ്ണം പെ​രു​കി. -ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

Related posts

Leave a Comment