ഞാ​ന്‍ ആ​ലോ​ചി​ച്ച സി​നി​മ​ക​ളു​ടെ 50 ശ​ത​മാ​നം മാ​ത്ര​മേ ജീ​വി​ത​ത്തി​ല്‍ ചെ​യ്യാ​ന്‍ പ​റ്റി​യു​ള്ളൂവെന്ന് ആ​ഷി​ക് അ​ബു

ഞാ​ന്‍ ആ​ലോ​ചി​ച്ച സി​നി​മ​ക​ളു​ടെ 50 ശ​ത​മാ​നം മാ​ത്ര​മേ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ചെ​യ്യാ​ന്‍ പ​റ്റി​യു​ള്ളൂ. വാ​രി​യം​കു​ന്ന​ന്‍ ഉ​പേ​ക്ഷി​ക്ക​ണം എ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ക്ഷേ, നി​ര്‍​ബ​ന്ധി​ത​നാ​യി. വേ​റെ ആ​രു​ടെ​യും കു​റ്റ​മ​ല്ല. ആ ​സി​നി​മ ത​യാ​റാ​ക്കാ​നു​ള്ള പ​ണ​മു​ണ്ടാ​ക്കാ​ന്‍ അ​വ​ര്‍​ക്ക് സാ​ധി​ച്ചി​ല്ല. പൃ​ഥ്വി​രാ​ജ് പി​ന്മാ​റി​യ സം​ഭ​വ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ബി​സി​ന​സ് ആ​സ്പ​ക്ട്‌​സി​ല്‍ മാ​ത്ര​മാ​ണ് നി​ല​ച്ച​ത്. പൃ​ഥ്വി​രാ​ജും ഞാ​നു​മെ​ല്ലാം വാ​രി​യം​കു​ന്ന​ന്‍ ഏ​റ്റെ​ടു​ക്കു​ന്ന വേ​ള​യി​ല്‍ അ​ത്ര​യും വ​ലി​യ സി​നി​മ​യാ​യി കാ​ണി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം

. അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ എ​നി​ക്ക് യോ​ജി​ക്കാ​ന്‍ പ​റ്റാ​ത്ത ചി​ല ഡീ​ലി​ങ്‌​സ് ഉ​ണ്ടാ​യി. സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് അ​തി​നോ​ട് യോ​ജി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല.

അ​പ്പോ​ഴാ​ണ് പി​ന്മാ​റി​യ​ത്. മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും സി​നി​മ​യി​ല്‍ നി​ന്ന് പി​ന്മാ​റാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ണം മാ​ത്ര​മാ​യി​രു​ന്നു വി​ഷ​യം. –ആ​ഷി​ക് അ​ബു

Related posts

Leave a Comment