ഹാപ്പിബെര്‍ത്ത്‌ഡേ പാടി, വയസും വെളിപ്പെടുത്തി, പ്രിയ സുഹൃത്ത് ആര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടിയും ധര്‍മജനും! പിറന്നാള്‍ ദിനത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനമെന്ന് ആര്യയും

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ആര്യ. അനായാസമായി കോമഡി കൈകാര്യം ചെയ്യാനുള്ള ആര്യയുടെ കഴിവ് എല്ലാവരും അംഗീകരിച്ചിട്ടുള്ളതുമാണ്. സഹപ്രവര്‍ത്തകരായ രമേഷ് പിഷാരടിയും ധര്‍മജനുമാണ് ആര്യയുടെ ഉറ്റസുഹൃത്തുക്കള്‍ എന്നതും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധര്‍മജനും നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും എത്തിയത്.

ഹാപ്പിബര്‍ത്ത് ഡേ എന്ന ഗാനം ആലപിച്ച് ഇരുവരും ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്കു 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യം പണി ആരംഭിച്ചത് ധര്‍മജനാണ്. പിന്നീട് അറുപതാം പിറന്നാളിന്റെ ആശംസ നേര്‍ന്ന് പിഷാരടിയും ഒപ്പം ചേര്‍ന്നു.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്ന്, വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം ആര്യയും പറഞ്ഞു. ഏതായാലും ചിരിയുണര്‍ത്തുന്ന ഈ വീഡിയോ മൂവരുടെയും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Related posts