ഞാ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ല ! വ്യാ​ജ​പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രേ കേ​സു കൊ​ടു​ക്കു​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി…

പ​ണ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ല്‍ താ​ന്‍ ആ​ര്‍​ക്കും പ​ണം കൊ​ടു​ക്കാ​നി​ല്ലെ ത​നി​ക്കെ​തി​രേ വ്യാ​ജ പ​രാ​തി ന​ല്‍​കി​യ ആ​ള്‍​ക്കെ​തി​രേ​യും കൂ​ട്ടു​കാ​ര്‍ മ​ന​പ്പൂ​ര്‍​വം ച​തി​ച്ച​താ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രേ​യും കേ​സ് കൊ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി.

ധ​ര്‍​മ​ജ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ആ​രു​ടെ​യെ​ങ്കി​ലും കൈ​യി​ല്‍ നി​ന്ന് പ​ണ​മോ ചെ​ക്കോ വാ​ങ്ങി​യ​തി​ന്റെ തെ​ളി​വ് ഉ​ണ്ടെ​ങ്കി​ല്‍ പ​ലി​ശ സ​ഹി​തം പ​ണം തി​രി​കെ ന​ല്‍​കും. ഈ ​കേ​സി​ല്‍ വ്യ​വ​ഹാ​ര​പ​ര​മാ​യി ഞാ​ന്‍ ഒ​രു പ​ങ്കാ​ളി​യി​ല്ല.

ഇ​തു​വ​രെ ഒ​രാ​ളു​ടെ​യും അ​ഞ്ച് പൈ​സ പോ​ലും ഞാ​ന്‍ വെ​ട്ടി​ച്ചി​ട്ടി​ല്ല. എ​ഫ്‌​ഐ​ആ​റി​ല്‍ ഞാ​ന്‍ എ​ങ്ങ​നെ ഭാ​ഗ​ഭാ​ക്കാ​കും എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ എ​ത്ര​യോ പേ​ര്‍ ബ്രാ​ന്‍​ഡി​ന്റെ പേ​രി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

അ​വ​യി​ല്‍ ഒ​രു സ്ഥാ​പ​നം ചീ​ത്ത​യാ​യാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ​തി​രേ കേ​സ് കൊ​ടു​ക്കു​ക​യാ​ണോ ചെ​യ്യു​ന്ന​ത്. എ​ന്റെ കൂ​ട്ടു​കാ​ര്‍ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ബ്രാ​ന്‍​ഡ്അം​ബാ​സ​ഡ​റാ​യ എ​നി​ക്കെ​തി​രെ​യ​ല്ല​ല്ലോ കേ​സ് കൊ​ടു​ക്കേ​ണ്ട​ത്. ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment