‘ദേപുട്ടില്‍ ‘ ദാ പുഴു ! സ്ഥാപനം ഉടനടി വൃത്തിയാക്കാന്‍ നിര്‍ദേശം; നോട്ടീസ് നല്‍കും, പിഴ ഈടാക്കും; കൂടുതല്‍ നടപടികളുമായി ആരോഗ്യ വകുപ്പ്

കോ​ഴി​ക്കോ​ട്: ന​ട​ന്‍ ദി​ലീ​പും നാ​ദി​ര്‍​ഷ​യും ചേ​ര്‍​ന്ന് തു​ട​ങ്ങി​യ കോ​ഴി​ക്കോ​ട് ദേ ​പു​ട്ടി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ​ഴ​കി​യ ഭ​ക്ഷ​ണം ആ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഇ​വി​ടെ നി​ല​നി​ന്നി​രു​ന്ന​തെ​ന്ന് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ .എ​സ്. ഗോ​പ​കു​മാ​ര്‍ അ​റി​യി​ച്ചു. ഒ​രു കി​ലോ​യി​ല​ധി​കം വ​രു​ന്ന കോ​ഴി​യി​റ​ച്ചി പ​ഴ​കി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം ഫ്രീ​സ​റു​ക​ളും ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​അ​ടു​ക്ക​ള​യും​വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു.​ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥാ​പ​നം ഉടനടി വൃ​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

നി​ര​വ​ധി പേ​ര്‍ എ​ത്തു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ല്‍ തു​ട​ര്‍​ന്നും ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഗോ​പ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ കോ​ഴി​മാം​സം, ഐ​സ് ക്രീം ​എ​ന്നി​വ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.​ഐ​സ്‌​ക്രീം ഏ​റെ പ​ഴ​ക്കം ചെ​ന്ന​താ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ദേ ​പു​ട്ടി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​താ​യും വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യും നേ​ര​ത്തെ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ക്ട് പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts