ഇന്ന് ലോക പ്രമേഹദിനം; കേ​ര​ള​ത്തി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ ഒ​രു​വ​ർ​ഷം  ക​ഴി​ക്കു​ന്ന​ മരുന്നുകളുടെ  വില ഞെട്ടിക്കുന്നത്

കോട്ടയം: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വി​റ്റ​ഴി​ച്ച​ത് 2,000 കോ​ടി രൂ​പ​യു​ടെ പ്ര​മേ​ഹം നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ൻ​സു​ലി​നും ഗു​ളി​ക​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ശ​രാ​ശ​രി ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,000 കോ​ടി രൂ​പ​യു​ടെ വി​വി​ധ മ​രു​ന്നു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന​ത്.

അ​തി​ൽ 15 ശ​ത​മാ​ന​ത്തോ​ളം പ്ര​മേ​ഹ​നി​യ​ന്ത്ര​ണ ഔ​ഷ​ധ​ങ്ങ​ളാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ത് 10 ശ​ത​മാ​ന​ത്തോ​ള​മാ​ണ്.
സം​സ്ഥാ​ന​ത്ത് വി​ൽ​പ​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത് നി​ല​വി​ൽ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ മ​രു​ന്നു​ക​ളാ​ണ്.

ഹൃ​ദ്രോ​ഗ​മ​രു​ന്നു​ക​ളാ​ണ് ഒ​ന്നാ​മ​ത്. ഹൃ​ദ്രോ​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന് പ്ര​മേ​ഹ സ​ങ്കീ​ർ​ണ​ത​യാ​ണ്.

Related posts

Leave a Comment