വ​ര​ണ്ട വാ​യ, ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന വാ​യ്പു​ണ്ണ്; ഈ ലക്ഷങ്ങളുള്ളവർ ശ്രദ്ധിക്കുക…

പ്ര​മേ​ഹം ഇ​ന്നു സ​ർ​വ​സാ​ധാ​ര​ണ അ​സു​ഖ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും വ​രാ​വു​ന്ന ഒ​ന്ന്.

ക​രു​ത​ലോ​ടെ നേ​രി​ട്ടി​ല്ലെ​ങ്കി​ൽ ആ​ളെ​ത്ത​ന്നെ ഇ​ല്ലാ​താക്കുന്ന ഒ​രു അ​സു​ഖ​മാ​ണു പ്ര​മേ​ഹം. കേ​ര​ള​ത്തി​ൽ പ്ര​മേ​ഹം പി​ടി​മു​റു​ക്കി​യ​തി​നു കാ​ര​ണം അ​വ​രു​ടെ മാ​റു​ന്ന ജീ​വി​ത​ശൈ​ലി​ക​ളാ​ണ്.

കായികാധ്വാനം കുറഞ്ഞപ്പോൾ
പ്ര​മേ​ഹ​രോ​ഗി​ക​ൾ ഏ​റെ ക​രു​ത​ലോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​വ​രു​ടെ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം. ര​ണ്ടു​നേ​രം പ​ല്ലു തേ​ച്ച​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല.

മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ദ​ന്താ​രോ​ഗ്യം മോ​ശ​മാ​കു​ന്ന​തോ​ടെ പ്ര​മേ​ഹ​രോ​ഗി​ക​ളെ മ​റ്റു പ​ല രോ​ഗ​ങ്ങ​ളും കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​തെ യു​വ​ത​ല​മു​റ ഓ​ഫീ​സ് ജീ​വി​ത​ത്തി​ലേ​ക്കു ചേ​ക്കേ​റി​യ​പ്പോ​ൾ ഒ​പ്പം കൂ​ടി​യാ​ണ് ഈ ​അ​സു​ഖം. തു​ട​ക്ക​ത്തി​ലെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം ന​മ്മു​ടെ ശ​രീ​ര​ത്തെ ഒ​ന്നൊ​ന്നാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മി​ക്ക അ​വ​യ​വ​ത്തെ​യും പ്ര​മേ​ഹം ബാ​ധി​ക്കു​ന്നു.

പ്രമേഹ രോഗികൾ സൂക്ഷിച്ചില്ലെങ്കിൽ പല്ല് പോകും | Diabetes and Dental  Problems-health article | Madhyamam

പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ…
പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ അ​ധി​ക​മാ​യും കാ​ണ​പ്പെ​ടു​ന്ന​തു മോ​ണ​രോ​ഗ​മാ​ണ്. ഇ​തു തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്.

പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​യി​രി​ക്കും. അ​തി​നാ​ൽ അ​ണു​ക്ക​ൾ വ​ള​രെ ​വേ​ഗം വ്യാ​പി​ക്കാ​നും ദ​ന്ത​രോ​ഗ​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കാ​നും കാ​ര​ണ​മാ​കും.

മു​റി​വ് ഉ​ണ​ങ്ങാ​ൻ താ​മ​സം
ചി​ല രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വു കു​റ​ഞ്ഞു​പോ​കാം. അ​തു​മൂ​ലം വാ​യി​ൽ വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ൾ ചി​കി​ത്സി​ക്കാ​തെ ഇ​രു​ന്നാ​ൽ ഇ​തു പി​ന്നീ​ടു ചെ​ല​വേ​റി​യ ചി​കി​ത്സ​യ്ക്കു കാ​ര​ണ​മാ​കും.

മോണയിലെ രക്തസ്രാവം, മൂന്നാഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുന്ന വ്രണങ്ങൾ;  ദന്തസംരക്ഷണം ഇപ്രകാരം, dental hygiene tips, dental hygiene for kids, dental  hygiene care, dental ...
മോ​ണ​രോ​ഗ​ത്തി​നു പു​റ​മേ ദ​ന്ത​ക്ഷ​യം, മു​റി​വ് ഉ​ണ​ങ്ങാ​നു​ള്ള താ​മ​സം, എ​ല്ലി​ന്‍റെ തേ​യ്മാ​നം, വാ​യ്നാ​റ്റം, മോ​ണ​യി​ലെ പ​ഴു​പ്പ് എ​ന്നി​വ​യും പ്ര​മേ​ഹ​രോ​ഗി​ക​ളി​ലു​ണ്ടാ​കും.

വ​ര​ണ്ട വാ​യ, വി​ണ്ടു​കീ​റു​ന്ന നാ​വ്
വ​ര​ണ്ട വാ​യ, പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും പ​ല്ലി​ലും ഉ​ണ്ടാ​കു​ന്ന കേ​ട്, വി​ണ്ടു​കീ​റു​ന്ന നാ​വ്, ഓ​റ​ൽ ലൈ​ക്ക​ൻ പ്ലാ​ന​സ്, ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന വാ​യ്പു​ണ്ണ് മു​ത​ലാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ കാ​ണാ​റു​ണ്ട്. 

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment