ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ വാതിൽ കുത്തിത്തുറന്ന് മോ​ഷ​ണം; എല്ലാം ഒപ്പിയെടുത്ത് സിസിടിവി; ക​ള്ള​ൻ ഉ​ട​ൻ  പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ്


വൈ​ക്കം: വൈ​ക്കം വെ​ച്ചൂ​രി​ൽ ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാ​വാ​ണ് വെ​ച്ചൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ്‌ ജം​ഗ്ഷ​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30വ​രെ ര​മ​ണ​ന്‍റെ ഇ​ള​യ മ​ക​ൻ രാ​ഹു​ൽ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ ത​ല​ശേ​രി​യി​ലു​ള്ള ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ രാ​ഹു​ൽ ത​ല​ശേ​രി​യി​ലേ​ക്ക് പോ​യി അ​ഞ്ചു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

പു​ല​ർ​ച്ചെ 1.40ന് ​മോ​ഷ്ടാ​വ് വീ​ട്ടി​ൽ വ​ന്ന​തു മു​ത​ൽ നാ​ലോ​ടെ ഇ​റ​ങ്ങി പോ​കു​ന്ന​തു​വ​രെ​യു​ള്ള മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി ​സി ടി ​വി യി​ൽ പ​തി​ഞ്ഞി​രു​ന്നു. ‌

ല​ണ്ട​നി​ലു​ള്ള മൂ​ത്ത മ​ക​ൻ രാ​ജ്കു​മാ​റി​നൊ​പ്പ​മാ​ണ് ഒ​രു മാ​സ​മാ​യി ര​മ​ണ​നും ഭാ​ര്യ രാ​ഗി​ണി​യും താ​മ​സം.വീ​ടി​ന്‍റെ ഗേ​റ്റി​ന് വ​ട​ക്കു​ഭാ​ഗ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​വി​ന് .ആ​റ​ടി​ക്ക​ടു​ത്ത് ഉ​യ​ര​മു​ണ്ടാ​യി​രു​ന്നു.

വാ​തി​ലി​ന്‍റെ പൂ​ട്ടു ക​മ്പി​പ്പ​ര​യ്ക്ക് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം മോ​ഷ്ടാ​വ് കൊ​ണ്ടു​വ​ന്ന ക​മ്പി പാ​ര​യും പി​ക്കാ​സും വീ​ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചു.

വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​ക്കാ​ർ രാ​ഹു​ലി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment