ഫാഡ് ഡയറ്റ് സ്വീകരിക്കുമ്പോൾ; അശാസ്ത്രീയ ഡയറ്റിംഗിന്‍റെ അനന്തരഫലങ്ങൾ

ഡ​യ​റ്റ​ർ​മാ​ർ പ​ല​പ്പോ​ഴും ശാ​രീ​രി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു എ​ന്നു​ള്ള​തും
എ​ടു​ത്തു​പ​റ​യേ​ണ്ട വ​സ്തു​ത​യാ​ണ്. അ​തി​ൽ ചി​ല​ത് താ​ഴെ പ​റ​യു​ന്നു :

1. പേ​ശി​ക​ളു​ടെ ശ​ക്തി​യും
സ​ഹി​ഷ്ണു​ത​യും ന​ഷ്ട​പ്പെ​ടു​ന്നു.
2. ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗം കു​റ​യു​ന്നു
3. മു​ടി കൊ​ഴി​ച്ചി​ൽ വ​ർ​ധി​ക്കു​ന്നു
4. ഏ​കോ​പ​ന ന​ഷ്ടം സം​ഭ​വി​ക്കു​ന്നു
5. നി​ർ​ജ്ജ​ലീ​ക​ര​ണം,
ഇ​ല​ക്്ട്രോളൈറ്റ് അ​സ​ന്തു​ലി​താ​വ​സ്ഥ
6. ബോ​ധ​ക്ഷ​യം, ബ​ല​ഹീ​ന​ത, മ​ന്ദ​ഗ​തി​യി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്
7. ഡ​യ​റ്റി​ംഗ് നി​ങ്ങ​ളു​ടെ മ​ന​സി​നെ​യും സ്വാ​ധീ​നി​ക്കു​ന്നു. നി​ങ്ങ​ൾ ക​ലോ​റി പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ നി​ങ്ങ​ളു​ടെ ഊ​ർ​ജം പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു. ഇ​ത് നി​ങ്ങ​ളു​ടെ മ​സ്തി​ഷ്ക ശ​ക്തി​യെ ബാ​ധി​ക്കു​ന്നു.
8. ഡ​യ​റ്റിം​ഗി​ലു​ള്ള ആ​ളു​ക​ൾ​ക്ക് പ്ര​തി​ക​ര​ണ സ​മ​യം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും കു​റ​വാ​ണെ​ന്നും മെ​ഡി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.
9. ഡ​യ​റ്റി​ംഗി​ൽ അ​ല്ലാ​ത്ത
ആ​ളു​ക​ളേ​ക്കാ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ക​ഴി​വ് ഇ​വ​ർ​ക്ക് കു​റ​വാ​യി​രി​ക്കും.
10. ഭ​ക്ഷ​ണ​ത്തെ​യും ശ​രീ​ര​ഭാ​ര​ത്തെ​യും കു​റി​ച്ചു​ള്ള എ​ല്ലാ സ​മ്മ​ർ​ദ​വും ഉ​ത്ക​ണ്ഠ​യും ഈ ​വ്യ​ക്തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മെ​മ്മ​റി ശേ​ഷി​യു​ടെ ഒ​രു ഭാ​ഗം ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്നു.
11. അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റി​ംഗ് വി​ട്ടു​മാ​റാ​ത്ത വി​ഷാ​ദം, ആ​ത്മാ​ഭി​മാ​ന ക്ഷ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കുന്നതാണെന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അ​തു​മൂ​ലം വ​ർ​ധി​ച്ച സ​മ്മ​ർ​ദം നല്കുന്നു എ​ന്ന​താ​ണ് വാ​സ്ത​വം.
12. ഡ​യ​റ്റിംഗ് ഭ​ക്ഷ​ണ ക്ര​മ​ക്കേ​ടി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.
പോഷകാഹാരം എന്തിന് ‍?
* നി​ല​വി​ലെ​യും ഭാ​വി​യി​ലെ​യും ത​ല​മു​റ​ക​ളെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർ​ത്തു​ന്ന​തി​ന് ന​ല്ല പോ​ഷ​കാ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്.
* ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം കു​ട്ടി​ക​ളെ ശ​രി​യാ​യി വ​ള​രാ​നും വി​ക​സി​ക്കാ​നും സ​ഹാ​യി​ക്കു​ക​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.
* ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന മു​തി​ർ​ന്ന​വ​​രി​ൽ പൊ​ണ്ണ​ത്ത​ടി, ഹൃ​ദ്രോ​ഗം, ടൈ​പ്പ് 2 പ്ര​മേ​ഹം, ചി​ല അ​ർ​ബു​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.
ര​ജി​സ്റ്റേ​ർ​ഡ് ഡ​യ​റ്റീ​ഷൻ
ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്കാ​യി തെര​യു​മ്പോ​ൾ, ഒ​രു ര​ജി​സ്റ്റേ​ർ​ഡ് ഡ​യ​റ്റീ​ഷൻ/ വി​ശ്വ​സ്ത ഭ​ക്ഷ​ണ പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ക. അ​ക്കാ​ദ​മി ഓ​ഫ് ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്, മ​റ്റ് മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ അ​ല്ലെ​ങ്കി​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ, സ​ർ​ക്കാ​ർ ആ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന വിവരങ്ങൾ ഉ​പ​യോ​ഗി​ക്കു​ക. (തുടരും)

Related posts

Leave a Comment