മു​ന്ന​ണി​മാ​റ്റം; അ​ടു​പ്പ​ത്ത് വെ​ള്ളം വച്ച​വ​ർ അ​ത് ക​ള​ഞ്ഞേ​ക്ക്’; ലീ​ഗ് നി​ല​പാ​ട് പ​റ​ഞ്ഞ് സാ​ദി​ഖ​ലി ത​ങ്ങ​ള്‍


ക​ൽ​പ്പ​റ്റ: മു​സ്‌​ലിം ലീ​ഗ് യു​ഡി​എ​ഫ് വി​ട്ടേ​ക്കു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ലീ​ഗ് ഒ​രി​ഞ്ചു​പോ​ലും മാ​റി ന​ട​ക്കി​ല്ല. മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തും.

മു​ന്ന​ണി മാ​റാ​ൻ ഏ​തെ​ങ്കി​ലും ബാ​ങ്ക് വ​ഴി പോ​കേ​ണ്ട​തി​ല്ല. മു​ന്ന​ണി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​രെ​ങ്കി​ലും അ​ടു​പ്പ​ത്ത് വെ​ള്ളം വച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ക​ള​ഞ്ഞേ​ക്കു​ക. മു​സ്‌​ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ത​ളി​ര് പ​ഠ​ന ക്യാ​മ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന. മു​ന്ന​ണി​യു​ടെ ന​ട്ടെ​ല്ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്‌​ലിം ലീ​ഗ് വി​ശ്വാ​സ​ത​യു​ടെ കാ​ര്യ​ത്തി​ൽ വ​ഞ്ച​ന കാ​ണി​ക്കി​ല്ലെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​ത് മു​ന്ന​ണി ബ​ന്ധ​ത്തെ ബാ​ധി​ക്കി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കോ​ൺ​ഗ്ര​സ്-​ലീ​ഗ് ബ​ന്ധം കൂ​ടു​ത​ൽ കെ​ട്ടു​റ​പ്പോ​ടെ സ്വാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും.

യു​ഡി​എ​ഫി​ന്‍റെ നെ​ടും​തൂ​ണാ​യി മു​ന്നി​ൽ ത​ന്നെ ലീ​ഗു​ണ്ടാ​കും. മോ​ശം പെ​ർ​ഫോ​മെ​ൻ​സു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ മാ​റ്റാ​ൻ ലീ​ഗ് മു​ന്നി​ലു​ണ്ടാ​കും. മു​ന്ന​ണി മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്നു സാ​ദി​ഖ് ത​ങ്ങ​ൾ പ്ര​സം​ഗി​ച്ച അ​തെ വേ​ദി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment