മാ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പു​ക​ളി​ൽ വി​ല കൂ​ടി​യ പെ​ട്രോ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​യി പ​രാ​തി


മാ​ഹി: മാ​ഹി മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വി​ല കൂ​ടി​യ പെ​ട്രോ​ൾ നി​ർ​ബ​ന്ധി​ച്ച് അ​ടി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. 

പ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച സ്റ്റോ​ക്ക്‌ ബോ​ർ​ഡു​ക​ളി​ൽ സാ​ധാ​ര​ണ പെ​ട്രോ​ൾ (എം​എ​സ്) സ്റ്റോ​ക്ക് എ​ഴു​തി വ​ച്ച് പെ​ട്രോ​ൾ ഇ​ല്ലെ​ന്നു പ​റ​യു​ന്ന​ത് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പു​ക​ളി​ൽ നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​വു​മാ​യി ഫു​ൾ ടാ​ങ്ക് പെ​ട്രോ​ൾ നി​റ​യ്ക്കു​വാ​നെ​ത്തു​ന്ന​വ​ർ ലി​റ്റ​റി​ന് നാല് രൂ​പ 50 പൈ​സ കൂ​ടു​ത​ൽ കൊ​ടു​ത്ത് പ്രീ​മി​യം പെ​ട്രോ​ൾ നി​റ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി.

കേ​ര​ള​ത്തേ​ക്കാ​ൾ മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ​യു​ടെ വി​ല വി​ത്യാ​സ​മു​ള്ള​തി​നാ​ലാ​ണ് പ​ല​രും ദീ​ർ​ഘ ദൂ​രം സ​ഞ്ച​രി​ച്ച് മാ​ഹി​യി​ലെ​ത്തു​ന്ന​ത്.

സാ​ധാ​ര​ണ പെ​ട്രോ​ൾ വി​ല്പ​ന​യു​ടെ 10 ശ​ത​മാ​നം പ്രീ​മി​യം പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​യും പ​മ്പു​ക​ളി​ൽ വി​ല്പ​ന ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.

മാ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പു​ക​ളി​ൽ സാ​ധാ​ര​ണ പെ​ട്രോ​ളി​ന് കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ മ​റ്റു ക​മ്പ​നി​ക്കാ​രു​ടെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment