കൈ​യി​ൽ കാ​ശി​ല്ലേ​ൽ ഫോ​ൺ പേ ​വ​ഴി ത​രൂ… ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഭി​ക്ഷ യാ​ചി​ക്കു​ന്ന ഡി​ജി​റ്റ​ൽ ഭി​ക്ഷാ​ട​ക​ൻ!

ഇ​ന്ന​ത്തെ കാ​ല​ത്ത് ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ളാ​ണ് ഭൂ​രി​ഭാ​ഗം വ​രു​ന്ന ആ​ളു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​റി ക​ട​യെ​ന്നോ വ​ലി​യ ക​ട​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​യി​ട​ത്തും ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ഴി​താ യാ​ച​ക​രും ഡി​ജി​റ്റ​ലാ​യി പ​ണം യാ​ചി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ കാ​ഴ്ച വൈ​ക​ല്യ​മു​ള്ള ഒ​രു യാ​ച​ക​ൻ ത​ന​താ​യ ഭി​ക്ഷാ​ട​ന രീ​തി​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​ക്‌​സി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ൽ, ദ​ശ​ര​ഥ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ യാ​ച​ക​ൻ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ൻ്റി​ലൂ​ടെ ഭി​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്.

ഇ​യാ​ൾ ക​ഴു​ത്തി​ൽ ക്യൂ​ആ​ർ കോ​ഡു​ള്ള ഫോ​ൺ​പേ കാ​ർ​ഡ് ധ​രി​ച്ചി​രിക്കുകയാണ്. ഒ​രു കാ​റി​ൽ ഇ​രി​ക്കു​ന്ന ആ​ളു​ക​ളെ യാ​ച​ക​ൻ സ​മീ​പി​ക്കു​ക​യും ചെ​യ്യു​ന്നു. അ​വ​രി​ൽ ഒ​രാ​ൾ 10 രൂ​പ അ​യ​യ്‌​ക്കാ​ൻ ക്യൂ​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്യു​ന്നു. ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ച്ച​തി​ന്‍റെ അ​റി​യി​പ്പ് കേ​ൾ​ക്കാ​ൻ യാ​ച​ക​ൻ ത​ന്‍റെ ഫോ​ൺ ചെ​വി​യോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് ഗൗ​ര​വ് സൊ​മാ​നി​യാ​ണ് എ​ക്‌​സി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ഒ​രു യാ​ച​ക​ൻ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ൻ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തെ, 40 കാ​ര​നാ​യ ബി​ഹാ​ർ യു​വാ​വ് ക​ഴു​ത്തി​ൽ ക്യു​ആ​ർ കോ​ഡ് പ്ല​ക്കാ​ർ​ഡും ഡി​ജി​റ്റ​ൽ ടാ​ബ്‌​ലെ​റ്റും ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ മോ​ഡ് വ​ഴി പ​ണ​മ​ട​യ്‌​ക്കാ​നു​ള്ള ഓ​പ്ഷ​നു​ക​ൾ ന​ൽ​കി ബെ​ട്ടി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഭി​ക്ഷ ചോ​ദി​ക്കു​ന്ന വീ​ഡി​യോ​യും സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

 

 

 

 

 

Related posts

Leave a Comment