പൾസർ സുനിയ്ക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിയത് ദിലീപ്; ദൃശ്യങ്ങൾ പകർത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ്

dileep 2

കൊച്ചി: യുവനടിയെ ആക്രമിച്ചക്കേസിൽ സുനിൽകുമാറിനു നിയമ സഹായം നൽകാൻ അഭിഭാഷകനെ പരിചയപ്പെടുത്തിയതു ദിലീപെന്നു പോലീസ്. സുനിയെ അഭിഭാഷകന്‍റെ അടുത്തേക്ക് അയച്ചതും ദിലീപാണെന്ന് പോലീസ് പറയുന്നു.

കുറ്റകൃത്യത്തിനു ശേഷം സുനിൽകുമാർ മെമ്മറി കാർഡ് കൈമാറിയതു അഭിഭാഷകനാണെന്ന് പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോണ്‍ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സുനിയുടെ മൊഴി.

അതേസമയം, ദൃശ്യങ്ങൾ പകർത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ് പോലീസിനു മൊഴിനൽകി.

Related posts