കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരേ നടൻ ദിലീപ് പോലീസിൽ പരാതി നൽകി. ഡിജിപി ലോക്നാഥ് ബഹ്റയ്ക്കാണ് രേഖാമൂലം പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരേ വ്യാജപ്രചാരണം നടക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
കേസിൽ ദിലീപിനു ബന്ധമുണ്ടെന്നും ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് വാർത്തകളിൽ പറയുന്ന ആലുവയിലെ ആ നടൻ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് രംഗത്തെത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ എസ്പി എ.വി. ജോർജും വ്യക്തമാക്കിയിരുന്നു.