ദിലീപിന്റെ കുടുംബത്തില്‍ ഒന്നല്ല രണ്ടു സന്തോഷവാര്‍ത്ത, തിരിച്ചടികളില്‍ നിന്ന് ജീവിതം തിരിച്ചുപിടിച്ച് കാവ്യയും ദിലീപും, മീനാക്ഷിയുടെ പുതിയ വിശേഷം ഇങ്ങനെ

കഴിഞ്ഞ ഒരുവര്‍ഷമായി ദിലീപിന്റെ പേര് മാധ്യമങ്ങളില്‍ നിറയാത്ത് ഒരുദിവസം പോലുമില്ലായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ആ കുടുംബത്തിന്റെ കഷ്ടകാലവും തുടങ്ങി. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്.

സന്തോഷകരമായ വാര്‍ത്തകളാണ് ദിലീപിന്റെ കുടുംബത്തില്‍ നിന്നും വരുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷി ഡോക്ടറാകുനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. സിനിമാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

തനിക്ക് മെഡിക്കല്‍ പ്രൊഫഷനോടാണ് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്റെ അച്ഛന്‍ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേര്‍ന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ അമ്മയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു. ദിലീപ് ഇപ്പോള്‍ സിനിമയുടെ തിരക്കുമായി ചെന്നൈയിലാണ്.

Related posts