നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗദീപമായി പ്രകാശിക്കും! നമ്പി നാരായണന്റെ നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടവുമായി സ്വയം ഉപമിച്ച് ദിലീപ്

നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന് പൂര്‍ണ്ണമായല്ലെങ്കിലും നീതി കിട്ടുന്നത്. എത്ര മൂടിവച്ചാലും എത്ര ഇല്ലാതാക്കാന്‍ ശ്രമിച്ചാലും എത്ര കാലം കഴിഞ്ഞായാലും സത്യം മറനീക്കി പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ തെളിവായിരിക്കുകയാണ് നമ്പി നാരായണന്റെ കേസ്.

നമ്പി നാരായണന് ലഭിച്ച ഈ നീതി ചൂണ്ടിക്കാണിച്ചുകൊണ്ട്, അര്‍ഹരായവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണിപ്പോള്‍ നടന്‍ ദിലീപ്. ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനാണ്, കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് പറയാതെ പറഞ്ഞ് ന്യായീകരിച്ചത്.

നമ്പി നാരായണന് നീതി ലഭിച്ചു, പ്രതീക്ഷയോടെ ദിലീപും എന്ന് പറഞ്ഞായിരുന്നു, ആദ്യം ദിലീപ് ഫാന്‍സിന്റെ പ്രചാരണം. പിന്നീടാണ് ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം നടത്തിയത്.

അഭിനന്ദനങ്ങള്‍, നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായി പ്രകാശിക്കും. ഇങ്ങനെയായിരുന്നു ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

Related posts