തീ​വ്ര​വാ​ദ ഭീ​ഷ​ണി നിലനിൽക്കേ ശബരിമല സ​ന്നി​ധാ​ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂ​ബി​ൽ പ്രദർശിപ്പിച്ച സംഭവം ; ഇതുമൂലം ഭാവിയിൽ ഭീ​ഷ​ണി​യുണ്ടാകുന്നില്ലെന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച്

SABARIMALA-Lപ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് തീ​വ്ര​വാ​ദ ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കെ ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ത​ന്ത്ര പ്ര​ധാ​ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂബി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ലൂ​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി ക്ഷേ​ത്ര​ത്തി​നു ഭാ​വി​യി​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.

ഇ​തു സം​ബ​ന്ധി​ച്ചു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ജ​ന​ശാ​ക്തീ​ക​ര​ണ കേ​ന്ദ്രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ല​ൻ വ​ല്ല​ന ന​ൽ​കി​യ  പ​രാ​തി പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ടും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ക്ഷേ​ത്ര​ത്തി​നു ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​റി​ന് ശ​ബ​രി​മ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹെ​ലി​ക്യാം ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് യു ​ടൂ​ബി​ൽ ഇ​ട്ട​ത്. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ ഇ​തു​പെ​ട്ട​തി​നേ​തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​ദ​ർ​ശി​പ്പി​ച്ച​വ​ർ​ക്ക് അ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ൾ ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.

Related posts