തൊണ്ടിമുതലാണ്! മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍; മറുപടിക്ക് സാവകാശം വേണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഒ​രാ​ഴ്ച്ച​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ദി​ലീ​പി​ന് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ന​ൽ​കാ​നാ​ണ് ദി​ലീ​പ് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി​കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യെ എ​തി​ര്‍​ത്താ​ണ് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​ത്. സ്വ​കാ​ര്യ​ത എ​ന്ന​ത് ഇ​ര​യു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​തെ മെ​മ്മ​റി കാ​ർ​ഡ് കൈ​മാ​റി​യാ​ൽ അ​വ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​ത് ഇ​ര​യു​ടെ ജീ​വി​ത​ത്തെ​ത്ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി​കാ​ര്‍​ഡ് കോ​ട​തി​ക്ക് മു​മ്പി​ല്‍ സ​മ​ര്‍​പ്പി​ച്ച തൊ​ണ്ടി​മു​ത​ലാ​ണ്. തൊ​ണ്ടി​മു​ത​ല്‍ അ​വ​കാ​ശ​പ്പെ​ടാ​ന്‍ പ്ര​തി​ക്ക് ആ​വി​ല്ല. സി​ആ​ര്‍​പി​സി 207 വ​കു​പ്പ്പ്ര​കാ​രം ഇ​ത് പ്ര​തി​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​യു​ക​യു​മി​ല്ല. ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചേം​ബ​റി​ല്‍ വ​ച്ച് ന​ട​നും അ​ഭി​ഭാ​ഷ​ക​രും മെ​മ്മ​റി​കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ള്ള​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Related posts