മ​മ്മൂ​ട്ടി​യി​ല്ല, നാ​ദി​ർ​ഷ​ ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ ദി​ലീ​പ്

Dileep2204

നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്നു എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ പു​തി​യ വി​വ​രം അ​നു​സ​രി​ച്ച് നാ​ദി​ർ​ഷ​യു​ടെ അ​ടു​ത്ത പ​ട​ത്തി​ലെ നാ​യ​ക​ൻ ദി​ലീ​പാ​ണ്. സ​ജീ​വ് പാ​ഴൂ​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.   ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ ​സി​നി​മ​യി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ശ​രീ​ര​ഭാ​രം വ​ള​രെ​യ​ധി​കം കൂ​ട്ടേ​ണ്ട​തു​ണ്ട്.

ദി​ലീ​പ് അ​തി​ന് ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു എ​ന്നാ​ണ് വി​വ​രം.   തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സ​ജീ​വ് പാ​ഴൂ​ർ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. സ​മീ​പ​കാ​ല​ത്തി​റ​ങ്ങി​യ ദി​ലീ​പ് ചി​ത്ര​ങ്ങ​ൾ​ക്കൊ​ന്നും കാ​ര്യ​മാ​യ വ​ര​വേ​ൽ​പ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ദി​ലീ​പ് – നാ​ദി​ർ​ഷ കൂ​ട്ടു​കെ​ട്ടി​ൽ വ​രു​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് വ​ൻ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ദി​ലീ​പ് ചി​ത്ര​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി കു​ള്ള​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ നാ​ദി​ർ​ഷ ആ​രം​ഭി​ക്കു​മെ​ന്നാ​ണു സൂ​ച​ന​ക​ൾ.

Related posts