ദിലീപ് എനിക്ക് ഏറെ പ്രിയപ്പെട്ട നടന്‍! അദ്ദേഹത്തെ ജയിലിലാക്കിയത് കുറച്ച് കടന്നുപോയി; വെള്ളാപ്പള്ളി നടേശന്‍ പറയുന്നു

ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം കാലദോഷമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്നും വെളളാപ്പളളി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കാലദോഷം കൊണ്ടാണ് അയാള്‍ ഇപ്പോള്‍ അകത്തായി പോയത്. നിങ്ങളൊന്ന് ആലോചിച്ച് നോക്ക്, ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്. ആദ്യമെ താന്‍ പറഞ്ഞിരുന്നതാണ് ഇത് കുറച്ച് കടന്നുപോയെന്ന്, ടിവിയിലൊക്കെ ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.

 

Related posts