മലയാളം ക്രിമിനലിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റ്! ദിലീപിനെ “മലയാളം ക്രിമിനൽ’ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ; സംഭവം വാർത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായി

WEBSITE1

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ മലയാളം ക്രിമിനൽ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ. ദിലീപിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാർത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

WEBSITE

നേരത്തേ, ജനങ്ങൾക്കിടയിലെ ദിലീപിന്‍റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആർ ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോൾ. ദിലീപിന്‍റെ അഭിഭാഷകർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Related posts