പുലിമുരുകന്‍ ടീം ഇനി ദിലീപിനൊപ്പം

dileepലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടക്കിയ പുലിമുരുക ന്റെ വന്‍ വിജയത്തി നുശേഷം, വൈശാഖ് – ഉദയകൃഷ്ണ ടീം ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ഒരു ചിത്രം അണിയിച്ചൊരുക്കുന്നു.  ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017 മധ്യത്തോടുകൂടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംയഭിക്കും. ഒരു ഫെസ്റ്റിവല്‍ റിലീസ്  ചിത്രമായി തിയറ്ററില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇളയദളപതി വിജയ്‌യുടെ തമിഴ് ചിത്രമായ ഭൈരവ കേരളത്തിലെ ത്തിക്കുന്നതും ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫി മതിരയാണ്.  ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി പേരിടാത്ത ദിലീപ് ചിത്രം നിര്‍മ്മിക്കുന്നത് റാഫി മതിര, സംവിധാനം – വൈശാഖ്, രചന – ഉദയകൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ – സുജിത് ജെ. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അമൃത മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ – സജിത് കൃഷ്ണ, പി.ആര്‍.ഒ. – അയ്മനം സാജന്‍, വിതരണം – ബീബ ക്രിയേഷന്‍സ്, സായൂജ്യം സിനി റിലീസ്.  മറ്റു താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു വരുന്നു.

Related posts