‘​ന​ല്ല​വി​ശേ​ഷം’  സം​വി​ധാ​യ​ക​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് അ​സ​ഭ്യവർഷം;  പ്രകൃതി ചൂഷണത്തിനെതിരേ തന്‍റെ സിനിമയിൽ പ്രതിപാദിച്ചതാണ് അക്രമത്തിന് പിന്നിലെന്ന് അജിതൻ

കൊ​ച്ചി: സി​നി​മാ സം​വി​ധാ​യ​ക​നു ഭീ​ഷ​ണി​യെ​ന്നു പ​രാ​തി. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ “​ന​ല്ല​വി​ശേ​ഷം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ജി​ത​നാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​ത​മം​ഗ​ല​ത്തെ തി​യ​റ്റ​റി​ൽ സി​നി​മാ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​യി തി​രി​കെ മു​ള​ന്തു​രു​ത്തി​യി​ലെ തു​രു​ത്തി​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു വ​ര​വെ, ഒ​രു കൂ​ട്ട​മാ​ളു​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​ജി​ത​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 25നാ​ണ് അ​ജി​ത​ൻ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ബി​ജു സോ​പാ​നം കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ന​ല്ല വി​ശേ​ഷം സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. പ്ര​കൃ​തി ചൂ​ഷ​ണ​ങ്ങ​ളും മ​ണ്ണെ​ടു​ക്ക​ലു​മാ​ണു ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​മാ​യും പ്ര​തി​പാ​ദി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ. മു​ള​ന്തു​രു​ത്തി പ്ര​ദേ​ശ​ത്തും ഇ​ത്ത​ര​ത്തി​ൽ മ​ണ്ണെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ഇ​തി​നു പി​ന്നി​ലു​ള്ള​വ​രാ​ണു ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​രെ​ന്നു സം​ശ​യി​ക്കു​ന്നെ​ന്നും മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും അ​തി​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts