മ​ല​യാ​ള സി​നി​മ​യു​ടെ സു​കൃ​തം; സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹ​രി​കു​മാ​ര്‍ (70) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 11.30 മു​ത​ല്‍ തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്‌​കാ​രം. ഭാ​ര്യ: പ​രേ​ത​യാ​യ ച​ന്ദ്രി​ക. മ​ക്ക​ള്‍: അ​മ്മു, ഗീ​താ​ഞ്ജ​ലി.

എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ സു​കൃ​തം അ​ട​ക്കം ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത ഹ​രി​കു​മാ​ര്‍ കെ.​ആ​ര്‍.​നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ദ്യ ചെ​യ​ര്‍​മാ​നാ​യും ര​ണ്ടു​ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജൂ​റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം 42 ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ളാ​ണ് സു​കൃ​തം സ്വ​ന്ത​മാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം പാ​ലോ​ടി​നു സ​മീ​പ​മു​ള്ള കാ​ഞ്ചി​ന​ട​യി​ല്‍ രാ​മ​കൃ​ഷ്ണ​പി​ള്ള- അ​മ്മു​ക്കു​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. ഭ​ര​ത​ന്നൂ​ര്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​നം.

പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ 1981ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​മ്പ​ല്‍​പൂ​വാ​ണ് ഹ​രി​കു​മാ​റി​ന്‍റെ ആ​ദ്യ​ചി​ത്രം. എം. ​മു​കു​ന്ദ​ന്‍റെ ര​ച​ന​യി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ആ​ന്‍ അ​ഗ​സ്റ്റി​നും അ​ഭി​ന​യി​ച്ച് 2022ല്‍ ​പു​റ​ത്തി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ​യാ​ണ് അ​വ​സാ​ന ചി​ത്രം.

Related posts

Leave a Comment